Disappointed with the execution of new darshan changes by TDB at Sabarimala Temple

I visit Sabarimala temple almost regularly during the monthly pooja ceremony (മലയാള മാസ പൂജ). Today, my friend and I reached Valiya Nadapanthal (വലിയ നടത്തപന്തൽ) by 7:15 AM and waited for about 20–30 minutes for our queue to open, which was much shorter compared to the previous month when we had to wait for almost two hours. I was quite happy to hear about the new darshan route changes introduced by the Travancore Devaswom Board (TDB), which aimed to significantly reduce devotees waiting time by allowing direct darshan as they climbed the holy 18 steps at Sannidhanam, eliminating the need for the flyover. However, upon reaching the top, police officials informed us that the direct entry queue was full and that we had to take the flyover, following the old route. Though disappointed, we climbed up the flyover, where we ended up waiting for nearly 1.5 hours (waited 2 Hour in the Previohs visit) without even reaching near the sanctum (ശ്രീകോവിൽ). We were frustrated after noticing that the police were still allowing other devotees who arrived after us to enter through the new entrance, enabling them to complete their darshan quickly and leave the premises. Meanwhile, those of us stuck on the flyover were completely ignored. Devotees, especially those from other states, started protesting against the police, alleging mismanagement. While those who arrived later were already done with their darshan, we were still stuck in the queue. After waiting for 1.5 hours, a police officer finally called us back through the flyover to the main entrance, where we completed our darshan within minutes. By then, almost everyone in our queue was utterly frustrated with the poor execution of the new system. Though TDB had mentioned this was a trial, it felt like we were made fools by being forced to wait unnecessarily. A proper queue system should prioritize those who arrive first, which was not followed here. While the new arrangement is a great idea if implemented correctly, I doubt it will work smoothly during peak hours cause if the lack of soace. If this system proves ineffective, the police should close the new path and revert to the old method, ensuring that darshan priority is given based on arrival time. Totally Disappointed!

Those who Don't know about the new Drashan Route, Read here


ഞാൻ സ്ഥിരമായി മലയാള മാസ പൂജയ്ക്കായി നട തുറക്കുമ്പോൾ ശബരിമല ക്ഷേത്രത്തിൽ പോകാറുള്ള ഒരാളാണ്. ഇന്ന് ഞാനും എന്റെ സുഹൃതും രാവിലെ 7:15ഓട് കൂടി വലിയ നടപ്പന്തലിൽ എത്തി, അവിടെ ഞങ്ങളുടെ ക്യൂ ഏകദേശം 20-30 മിനിറ്റ് നീണ്ടു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇത് വളരെ കുറവായിരുന്നുവെന്ന് തോന്നി, അന്ന് ഞങ്ങൾ രണ്ടുമണിക്കൂറോളം ക്യൂൽ കാത്തുനില്ക്കേണ്ടി വന്നിരുന്നു. ദേവസ്വം ബോർഡ് നടപ്പിലാക്കിയ പുതിയ ദർശന രീതിയെക്കുറിച്ച് കേട്ട് ഏറെ പ്രതീക്ഷയോടെയാണ് ഞാൻ ഈ വട്ടം ദർശനത്തിന് പോയത്. പുതിയ സംവിധാനം വഴി flyover ഒഴിവാക്കി ഭക്തർക്ക് 18ആം പടി കയറി നേരിട്ട് ദർശനം നടത്തുന്നതിനുള്ള സൗകര്യമായിരുന്നു ഒരുക്കേണ്ടിയിരുന്നത്. എന്നാൽ മുകളിലേക്ക് എത്തിയപ്പോൾ, നേരിട്ട് പ്രവേശിക്കാനുള്ള ക്യൂ ഫുൾ ആണെന്ന് പോലീസ് അറിയിച്ചു, അതിനാൽ പഴയ രീതിയിൽ തന്നെ flyover വഴി പോകേണ്ടി വരുമെന്ന് അവർ പറഞ്ഞു. അൽപം നിരാശപ്പെട്ടെങ്കിലും ഞങ്ങൾ flyover കയറി. എന്നാൽ, ഏകദേശം ഒന്നര മണിക്കൂർ കാത്തുനിന്നിട്ടും ശ്രീകോവിലിനടുത്ത് എത്താനോ ദർശനം നടത്താനോ കഴിയാതെ ക്യൂൽ കുടുങ്ങി. അതേസമയം, ഞങ്ങൾക്ക് ശേഷം എത്തുന്ന ഭക്തരെ വരെ പോലീസ് പുതിയ പ്രവേശന വഴിയിലൂടെ കടത്തിവിട്ട് കൊണ്ടേയിരുന്നു. അവർക്ക് വളരെ എളുപ്പത്തിൽ ദർശനം പൂർത്തിയാക്കി മടങ്ങാനുമായി. flyover ൽ കാത്തുനിന്ന ഞങ്ങളെ പൂർണമായും അവഗണിച്ചു. ഇതുകണ്ട മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ പോലീസിനെതിരെ ഉച്ചത്തിൽ ശബ്ദം വച്ചു പ്രതിഷേധിക്കാൻ തുടങ്ങി. ഞങ്ങൾക്ക് ശേഷം എത്തിയവർ ദർശനം പൂർത്തിയാക്കി മടങ്ങുമ്പോഴും, ഞങ്ങൾ ക്യൂവിൽ കുടുങ്ങികിടന്നു. ഒന്നര മണിക്കൂർ കാത്തിരിപ്പിന് ശേഷം, ഒരു പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾ കയറിപോയ Flyover വഴി തന്നെ ഞങ്ങളോട് തിരിച്ചിറങ്ങി ചെല്ലാൻ പറഞ്ഞു. എന്നിട്ട് പ്രധാന കവാടത്തിലൂടയുള്ള ദർശനത്തിന് കയറ്റി വിട്ടു. വെറും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഞങ്ങൾക്ക് ദർശനം പൂർത്തിയാക്കാൻ കഴിഞ്ഞു. TDB ഇത് ഒരു പരീക്ഷണ നടപടിയാണെന്ന് അറിയിച്ചിരുന്നെങ്കിലും, സാധരണ ഭകതന്മാരെ അത്രയും സമയം ക്യൂൽ നിർത്തി പറ്റിക്കുകയാണ് ചെയ്തത്. മലകയറി ആദ്യം ക്യൂവിൽ എത്തുന്നവർക്ക് തന്നെയാണ് ആദ്യം ദർശനം നടത്താൻ ഉള്ള മുൻഗണന നൽകേണ്ടത്, എന്നാൽ ഇത് ഇവിടെ പാലിച്ചില്ല. പുതിയ സംവിധാനം നല്ലൊരു ആശയം ആണെങ്കിലും ശരിയായി നടപ്പിലാക്കിയില്ലെങ്കിൽ അതൊരു വലിയ വീഴച്ച തന്നെയാവും. സ്ഥലപരിമിതി ഉള്ളതിനാതിനാൽ തിരക്കുള്ള സമയങ്ങളിൽ ഇത് പ്രാവർത്തികമാക്കാൻ സാധ്യത വളരെ കുറവാണ്. പുതിയ പദ്ധതി കാര്യക്ഷമമല്ലെന്ന് തോന്നിയാൽ പോലീസ് ഈ പുതിയ വഴി പൂർണമായും അടച്ചതിന് ശേഷം മാത്രം പഴയ രീതിയിൽ ദർശനം നടത്താൻ ഭകതരെ അനുവദിക്കാവു എന്നതാണ് അപേക്ഷ.